മുല്ലപ്പെരിയാറിൽ കേരളം നിരീക്ഷണം ശക്തമാക്കും: എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

New Update

publive-image

Advertisment

ഇടുക്കി: മുല്ലപ്പെരിയാറിൽ കേരളം നിരീക്ഷണം ശക്തമാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കും. നിരീക്ഷണം നടത്താൻ ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങുമെന്നും ആഴ്ച തോറും നിരീക്ഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വെള്ളം തുറന്ന് വിട്ടതു കൊണ്ട് ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തിയിട്ടുണ്ട്. 1,5,6 സ്പിൽവേ ഷട്ടറുകളാണ് ഇപ്പോൾ തുറന്നത്. ഇതോടെ ആകെ ആറു ഷട്ടറുകൾ തുറന്നു. 6 മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചത്. കേരളം ആവിശ്യപ്പെട്ടതിനെ തുടർന്നാണ് നേരത്തെ തുറക്കുന്നത്.

ഇനി ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാദ്ധ്യതയില്ലെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് കവിഞ്ഞതിനെ തുടർന്ന് വ്യാഴാഴ്‌ച്ചയാണ് രണ്ട് ഷട്ടറുകൾ ഉയർത്തി 534 അടി വെള്ളം പുറത്തുവിട്ടു തുടങ്ങിയത്.

വെള്ളിയാഴ്‌ച്ച രാത്രി ഒരു ഷട്ടർ കൂടി ഉയർത്തി, പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 834 ഘനയടിയും ഇന്ന് രാവിലെ അളവ് വീണ്ടും ഉയർത്തി 1651 ഘനയടിയാക്കിയിരുന്നു. ഇന്ന് വൈകിട്ടോടെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തിയിരുന്നു. 1229 ഘനയടിവെള്ളമാണ് ഇതിലൂടെ പുറത്തേയ്‌ക്ക് ഒഴുക്കുന്നത്. ഇതോടെ 2974 ഘനയടി വെള്ളമാണ് ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നത്.

NEWS
Advertisment