സോണൽ എസ്പിയായി ആൾമാറാട്ടം: കൊല്ലം സ്വദേശി മൂന്നാറിൽ അറസ്റ്റിൽ

New Update

publive-image

Advertisment

ഇടുക്കി: മൂന്നാറിൽ എസ്പിയായി ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ. കൊല്ലം കുലശ്ശേഖരപുരം സ്വദേശി പ്രദീപ് കുമാറാണ് അറസ്റ്റിലായത്. രഹസ്യാനേഷണ വിഭാഗം സോണൽ എസ്പി ആണെന്ന വ്യാജേന ഇയാൾ കെഎസ്ഇബിയുടെ ഗസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു.

കേസ് അന്വേഷണത്തിനായി ഇയാൾ പോലീസിന്റെ സഹായം ആവശ്യപ്പെട്ട് ഡിവൈഎസ്പിയെ ബന്ധപ്പെട്ടിരുന്നു. ഇതിൽ സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ വ്യാജനാണെന്ന് കണ്ടെത്തുന്നത്. നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രദീപ് കുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.

NEWS
Advertisment