മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു; ജലനിരപ്പ് 141 അടി പിന്നിട്ടു; ജാഗ്രതാ നിർദ്ദേശം; ഇടുക്കി അണക്കെട്ടും തുറക്കും

New Update

publive-image

Advertisment

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നു. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഡാം തുറന്നത്. ഡാമിലെ ജലനിരപ്പ് രാവിലെ 5.30 യ്‌ക്ക് 141 അടിയിലെത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. രണ്ട് സ്പിൽവേ ഷട്ടറുകളാണ് തുറക്കുന്നത്.772 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.

ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുല്ലപ്പെരിയാർ തുറന്നതിന് പിന്നാല ഇന്ന് രാവിലെ പത്ത് മണിക്ക് ഇടുക്കി അണക്കെട്ടും തുറക്കും. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും.ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തുന്നത്.

രാവിലെ 8 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയിരുന്നു. ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 29 നാണ് മുല്ലപ്പെരിയാർ ഡാം അവസാനമായി തുറന്നത്.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് വർദ്ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകൾ തുറന്നത്.അന്ന് ഡാം തുറക്കുന്നതിന്റെ ഭാഗമായി 1079 ലധികം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.

Advertisment