അടിമാലിയിൽ മത്സ്യ-മാംസ കോൾഡ് സ്റ്റോറേജിൽ വിൽപ്പന ‘മദ്യം’ ! ഡ്രൈഡേകളിൽ കച്ചവടം കൂടും ! 24 ലിറ്റര്‍ മദ്യവുമായി ഒരാള്‍ പിടിയിൽ

author-image
nidheesh kumar
New Update

publive-image

Advertisment

ഇടുക്കി:അടിമാലിയിൽ മദ്യം ശേഖരിച്ചു വച്ച് ഡ്രൈഡേകളില്‍ വില്‍പ്പന നടത്തുന്ന വെള്ളത്തൂവല്‍ കമ്പിപുരയിടത്തില്‍ ജോസ് (50) അടിമാലി എക്‌സൈസ് സംഘം പിടികൂടി. തുടര്‍ച്ചയായ രണ്ട് അവധി ദിവസങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചു വച്ച 24 ലിറ്റര്‍ മദ്യവും കണ്ടെടുത്തു.

വെള്ളത്തൂവല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മത്സ്യവും മാംസവും വില്‍പ്പന നടത്തുന്ന കോള്‍ഡ് സ്റ്റോറേജിന്റെ മറവിലാണ് മദ്യക്കച്ചവടം നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ വി പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.

പ്രവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ പി റോയിച്ചന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മീരാന്‍ കെ എസ് ,ഹാരിഷ് മൈദീന്‍, ക്ലമന്റ് വൈ, രഞ്ജിത്ത് കവിദാസ്, ശരത് എസ് പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത് . പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി.

Advertisment