ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന്റെ വൈരാഗ്യം ; ക്രൂരമായി യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ

New Update

publive-image

ഉത്തര്‍പ്രദേശ്‌: ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർ പ്രദേശിലാണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ തന്നെ പുറത്താക്കിയ ബൗളറെ ബാറ്ററായിരുന്ന ഹർഗോവിന്ദും സഹോദരനും ചേർന്നാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

സുഹൃത്തുക്കൾ തമ്മിലുള്ള ക്രിക്കറ്റ് കളിക്കിടെ സ്പിൻ ബൗളറായ സച്ചിൻ ഹർഗോവിന്ദിൻ്റെ കുറ്റി പിഴുതു. ഇതിൽ കോപാകുലനായ ഹർഗോവിന്ദ് സഹോദരൻ്റെ സഹായത്തോടെ സച്ചിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വീട്ടുകാർ സച്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾ ഒളിവിലാണ്.

Advertisment