13കാരിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു: ഭോജ്പുരി ഗായകൻ അറസ്റ്റില്‍

New Update

publive-image

ബിഹാര്‍: 13കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ച കേസില്‍ ഗായകൻ അറസ്റ്റിൽ. ഭോജ്പുരി ഗായകനായ അഭിഷേക് (ബാബുൽ ബിഹാരി) ആണ് അറസ്റ്റിലായത്.

Advertisment

രണ്ട് വർഷം മുൻപാണ് സംഭവം നടന്നത്. രാജീവ് നഗറില്‍ താമസിച്ചിരുന്ന ഇയാൾ സൗഹൃദം നടിച്ച് പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത് കുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്തു. ഇതോടെ കുട്ടി ഇയാളുമായി അകന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അഭിഷേക് കുട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത് കണ്ട കുട്ടിയുടെ കുടുംബം പെൺകുട്ടിയോട് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചത്. ഇതോടെ കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Advertisment