യു.പിയിൽ ​16കാരിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ബലാത്സം​ഗം ചെയ്തു ; ഗ്രാമത്തലവന്റെ അനന്തരവൻ അറസ്റ്റിൽ

New Update

publive-image

ഗോരഖ്പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ബലാത്സം​ഗം ചെയ്യുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ ​ഗ്രാമത്തലവന്റെ അനന്തരവൻ അറസ്റ്റിൽ.

Advertisment

ഉത്തർപ്രദേശിലെ ഖോറാബാർ പൊലീസ് സ്റ്റേഷൻ പരിസരത്തെ ​കുശ്മി വനംപ്രദേശത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം.​ഖോറാബാർ ഗ്രാമത്തലവന്റെ അനന്തരവനായ രാജൻ രാജ്ഭർ എന്ന സദനാണ് അറസ്റ്റിലായത്.

പ്രതി പെൺകുട്ടിയെ ത‌ട്ടിക്കൊണ്ടുപോവുകയും കുശ്മി ​​വനത്തിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ​പൈപ്പ് നിർമാണ ഫാക്ടറിയിൽ എത്തിച്ച് ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പെൺകുട്ടി എതിർത്തതോടെ ഇയാൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാത്രി മുഴുവൻ ഫാക്ടറിയിൽ വെച്ച് ബലാത്സംഗം ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ നില വഷളാവുകയും തുടർന്ന് ബോധരഹിതയാവുകയും ചെയ്തു. ഇതോടെ, പെൺകുട്ടിയുടെ അവസ്ഥ കണ്ട് പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Advertisment