/sathyam/media/post_attachments/xux3WguX88kP38gQjkYx.jpg)
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലഡാക്കിലെ ടൂറിസം വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യക്കാർക്ക് പ്രത്യേക അനുമതിയില്ലാതെ സിയാച്ചിനിൽ പ്രവേശിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായ സിയാച്ചിനിലെ ബേസ് ക്യാമ്പിലേക്കാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നിലവിൽ, സിയാച്ചിൻ മേഖല ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ലഡാക്ക് ടൂറിസം വകുപ്പിന്റെ ഏറ്റവും പുതിയ നിർദ്ദേശം അനുസരിച്ച്, സിയാച്ചിൻ ബേസ് ക്യാമ്പിന് സമീപമുള്ള സിവിൽ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. സിയാച്ചിൻ ബേസ് ക്യാമ്പിലെ 12,000 അടി മുതൽ 15,000 അടി വരെ ഉയരമുള്ള പ്രദേശമാണ് വിനോദസഞ്ചാരത്തിനായി തുറന്നു നൽകിയിരിക്കുന്നത്.
സിയാച്ചിൻ ഗ്ലേസിയർ മേഖലയിൽ വീരമൃത്യു വരിച്ച സൈനികർക്കുള്ള സ്മാരകമായും ബേസ് ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പർവ്വത നിരകളുടെ അടിത്തട്ടിലാണ് സിയാച്ചിൻ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us