അതി തീവ്ര മഴ ; ജമ്മു–ശ്രീനഗർ ദേശീയ പാതയിൽ മണ്ണിടിച്ചിൽ, റോഡ് ഒലിച്ചുപോയി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ശ്രീനഗർ: ജമ്മു – ശ്രീനഗർ ദേശീയ പാതയുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒലിച്ചുപോയി.

Advertisment

ദേശീയ പാതയിൽ രണ്ട് ടണലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയത്.

റാമ്പൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലൂടെ റോ‍ഡുകൾ തകർന്നു. റോഡ് തകരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവിടെ ഉൾപ്പെടെ ജമ്മു കശ്മീരിലെ ഒട്ടേറെ പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. മുഗൾ റോഡ്, ശ്രീനഗർ – സോനമാർഗ് – ഗുമരി (എസ്എസ്ജി) റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതുവരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.

Advertisment