Advertisment

ആമസോൺ വഴി കടത്തിയത് 1 കോടി വില മതിക്കുന്ന കഞ്ചാവ് : എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്തു , അന്വേഷണം ആരംഭിച്ച് പോലീസ്

New Update

publive-image

Advertisment

ഭോപ്പാൽ ; കഴിഞ്ഞ നാല് മാസത്തിനിടെ 1.10 കോടി രൂപ വിലമതിക്കുന്ന ഒരു ടൺ കഞ്ചാവ് ആമസോൺ വഴി കടത്തിയതായി മദ്ധ്യപ്രദേശ് പോലീസ്. ഭിന്ദ് ജില്ലയിൽ നിന്ന് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ കഞ്ചാവ് കടത്ത് റാക്കറ്റിനെ കുറിച്ച് വ്യക്തമായത്.

സംഭവത്തിൽ പ്രാദേശിക എക്സിക്യൂട്ടീവുകളെ പോലീസ് ചോദ്യം ചെയ്തു. നിരോധിത വസ്തുക്കളുടെ വിൽപ്പനയ്‌ക്കായി ആമസോൺ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കുന്നെന്ന് വിശദീകരിക്കാൻ ആമസോൺ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിന്ദ് ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് പറഞ്ഞു.

2,10,000 രൂപ വിലമതിക്കുന്ന 21 കിലോ കഞ്ചാവുമായി രണ്ട് പേരെ മദ്ധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കോടികളുടെ മയക്കുമരുന്ന് റാക്കറ്റ് പുറത്തായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്വാളിയോറിലെ മൊറാർ സ്വദേശിയായ സൂരജ് എന്ന കല്ലു പാവയ്യ, ഭിൻഡ് ജില്ലയിൽ റോഡരികിൽ ധാബ നടത്തുന്ന പിന്റു എന്ന ബിജേന്ദ്ര സിംഗ് തോമർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .വിശാഖപട്ടണത്ത് നിന്ന് മദ്ധ്യപ്രദേശിലേക്ക് മയക്കുമരുന്ന് കടത്താൻ പ്രതികൾ ആമസോൺ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചതായി പോലീസ് പിന്നീട് കണ്ടെത്തി.

ഇൻഡിഗോയുടെയും എയർ ഏഷ്യയുടെയും രണ്ട് വിമാന ടിക്കറ്റുകളും പ്രതികളിൽ നിന്ന് കണ്ടെത്തി . ഇവരുടെ പക്കൽ നിന്ന് രണ്ട് ബാഗുകളും കണ്ടെടുത്തു. ആദ്യ ബാഗിൽ നിന്ന് ആറ് ആമസോൺ പാഴ്സലുകളും രണ്ടാമത്തെ ബാഗിൽ നിന്ന് നാല് ആമസോൺ പാഴ്സലുകളും പോലീസ് കണ്ടെടുത്തു. ഈ പാഴ്‌സലുകൾ തുറന്ന് പരിശോധിച്ചപ്പോൾ നിരോധിത ലഹരി പദാർത്ഥങ്ങളും കണ്ടെത്തി.

വിശാഖപട്ടണത്തുനിന്നും മധ്യപ്രദേശിലേക്കും മറ്റിടങ്ങളിലേക്കും 2 കിലോ ഭാരമുള്ള മയക്കുമരുന്ന് പാഴ്‌സലുകൾ പ്രതികൾ ആമസോൺ വെബ്‌സൈറ്റ് ഉപയോഗിച്ച് അയയ്‌ക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഭിൻഡ് ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് പറഞ്ഞു

NEWS
Advertisment