ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്‍ വളഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. ചണ്ഡീഗഡ് - ഉന്നാവ് ഹൈവേയിലെ കിരാത് പുറിലാണ് സംഭവം. നടിയുടെ വാഹനം വളഞ്ഞ് നിരവധി കര്‍ഷകരാണ് പ്രതിഷേധിച്ചത്. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
കര്‍ഷക സമരത്തിനെതിരെ വിമര്‍ശനം നടത്തിയതിന് മാപ്പുപറയണമെന്നാവശ്യപ്പെട്ടാണ് നിരവധി വനിതാ കര്‍ഷകര്‍ താരത്തിനെതിരെ പ്രതിഷേധം നടത്തിയത്. അതേസമയം, സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും വിശദവിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് കര്‍ഷക നേതാവ് രാകേഷ് ടികായതിന്റെ പ്രതികരണം.
കര്‍ഷക സമരത്തിനെതിരെ പ്രതികരിച്ചതിന് തനിക്ക് വധഭീഷണിയുണ്ടെന്ന് കങ്കണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കര്‍ഷക സമരത്തെ പലതവണ താരം വിമര്‍ശിക്കുകയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. അതിനിടെ, തനിക്ക് നേരെ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ അയക്കുകയാണെന്നും തന്നെ വധിക്കുമെന്ന് ഒരാള്‍ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചിരുന്നു.
എന്നാല്‍ ഇത്തരം ഭീഷണികള്‍ കണ്ട് താന്‍ ഭയക്കുന്നില്ലെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും താരം പറഞ്ഞു. സൈനികരെ കൊലപ്പെടുത്തുന്ന നക്സലുകള്‍കെതിരേയും ഖാലിസ്താന്‍ തീവ്രവാദികള്‍ക്കെതിരേയും താന്‍ പ്രതികരിക്കുമെന്നും കങ്കണ പറഞ്ഞു.