/sathyam/media/post_attachments/qbPM9yu9gjLu3M98NxR3.jpg)
ഭോപ്പാൽ: യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. വിവാഹം കഴിക്കണമെന്ന് കാമുകിയായ യുവതി ആവശ്യപ്പെട്ടതിൽ പ്രകോപിതനായാണ് യുവാവ് മർദ്ദിക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
തന്നെ വിവാഹം കഴിക്കാൻ യുവതി കാമുകനോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് പ്രകോപിതനായ യുവാവ് വീഡിയോ നിർത്താൻ ആവശ്യപ്പെടുകയും കാമുകിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
മുഖത്തടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലും മുഖത്തും ആവർത്തിച്ച് ആഞ്ഞുചവിട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ബോധരഹിതയായ യുവതിയെ ഇയാൾ പൊക്കിയെടുത്ത് നിലത്ത് നിർത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വീഡിയോയിൽ കാണുന്ന യുവാവ് മൗഗഞ്ച് ഏരിയയിലെ ധേര ഗ്രാമവാസിയാണെന്നാണ് പ്രാഥമിക വിവരം. പീഡനത്തിനിരയായ യുവതിയും പ്രതിയും തമ്മിൽ ബന്ധമുണ്ട്. ഇവർ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ഇയാൾ യുവതിയെ മർദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ ഐപിസി സെക്ഷൻ 151 പ്രകാരം കസ്റ്റഡിയിലെടുത്തതായും പിന്നീട് വിട്ടയച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ആദ്യം കേസെടുക്കാൻ പൊലീസ് വിസ്സമ്മതിച്ചെന്നും ആരോപണമുയർന്നു. ആക്രമണത്തിന്‍റെ വീഡിയോ പുറത്തുവന്നപ്പോഴാണ് പ്രതിക്കെതിരെ കേസെടുത്തത്. യുവാവ് ഒളിവിലാണ്.
വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.