ശരീരത്തിൽ 60 ശതമാനത്തോളവും രോമം, ഒരു കറുത്ത പാട്; അപൂർവ അവസ്ഥയുമായി കുഞ്ഞ് ജനിച്ചു

New Update

publive-image

ഉത്തർപ്രദേശ്: ഹർദോയിയിൽ അത്ഭുതാവസ്ഥയിൽ ഒരു കുഞ്ഞു പിറന്നതായി റിപ്പോർട്ട്. ഈ ആഴ്ച ആദ്യത്തോടെയായിരുന്നു ഡോക്ടർമാരുൾപ്പെടെ എല്ലാവരെയും അമ്പരപ്പിച്ച് കുഞ്ഞിന്‍റെ ജനനം.

Advertisment

സംഭവം എന്താണെന്നല്ലെ. കുട്ടിയുടെ ശരിരിത്തിൽ ഏകദേശം 60 ശതമനത്തോളം മൂടുന്ന തരത്തിൽ രോമവും ഒരു വലിയ കറുത്ത പാടോടെയാണ് കുഞ്ഞിന്‍റെ ജനനം. ജയന്‍റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് (giant congenital melanocytic nevus) എന്ന അപൂർവ രോഗവുമായാണ് കുഞ്ഞ് ജനിച്ചതെന്നാണ് പറയപ്പെടുന്നത്.

ഈ രോഗം എന്നത് മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന പിഗ്മെന്‍റ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ അടങ്ങിയ അസാധാരണമായ ഇരുണ്ടതും അർബുദമില്ലാത്തതുമായ ഒരു ചർമ്മ അവസ്ഥയാണ്.

കുഞ്ഞിനെ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് അയക്കാനാണ് തീരുമാനം. കുഞ്ഞ് ഉടൻ സുഖം പ്രാപിക്കുമെന്ന് ഡോക്ടർ ഇക്രം ഹുസൈൻ പറയുന്നു.

Advertisment