റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാനാകാതെ പൊലീസ്

New Update

തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ രണ്ടാം ദിവസവും പിടികൂടാനാകാതെ പൊലീസ്. പാവൂർ ഛത്രം പൊലീസിനൊപ്പം റെയിൽവേ പൊലീസും അന്വേഷണം തുടങ്ങി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.

Advertisment

publive-image

അക്രമിയെ കുറിച്ച് സൂചനകൾ കിട്ടിയെന്നു കഴിഞ്ഞ ദിവസം മുതൽ പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെയും പ്രതിയിലേക്ക് എത്താനായില്ല. സംഭവ സ്ഥലത്ത് നിന്നും കിട്ടിയ ചെരുപ്പ് കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നിരവധി പെയിൻറിംഗ് തൊഴിലാളികളെ ചോദ്യം ചെയ്തു.

പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നൽകി വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. അതിക്രൂരമായ മർദ്ദനമാണുണ്ടായതെന്ന് ജീവനക്കാരിയുടെ കുടുംബവും പറയുന്നു.

യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല എന്നാണ് ജീവനക്കാരിയുടെ മാതാപിതാക്കളുടെ ആരോപണം. പാവൂർ ഛത്രം പൊലീസിനൊപ്പം തന്നെ റെയിൽവേ പൊലീസും സമാന്തരമായി അന്വേഷണം തുടങ്ങി. റെയിൽവേ ഡിഎസ്പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ 20 പേർ ഉൾപ്പെട്ട സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്.

Advertisment