ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ

New Update

കൽക്കട്ട: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബംഗാൾ ഗവർണർ സി. വി. ആനന്ദ് ബോസുമായി കൂടിക്കാഴ്ച നടത്തി. കൽക്കട്ട കത്ത്രീഡലിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന് നേതൃത്വം നൽകാൻ കൽക്കട്ടയിൽ എത്തിയതായിരുന്നു കാതോലിക്കാ ബാവ.

Advertisment

publive-image

കൂടികാഴ്ച്ചയിൽ ഗവർണ്ണറുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ബംഗാളിന്റെ ഭരണ തലത്തിൽ വളരെ കൃത്യതയോടെ തന്റെതായ കാർമ്മിക്കത്വം വഹിക്കുന്ന തികഞ്ഞ വ്യക്തിത്വമാണ് ഗവർണർ സി.വി ആനന്ദ് ബോസ് എന്നും ബാവ തിരുമേനി പ്രശംസിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനെ പൂച്ചെണ്ടുകൾ നൽകിയാണ് ഗവർണറും സംഘവും സ്വീകരിച്ചത്.

publive-image

ഓർത്തഡോക്സ് സഭയ്ക്ക് മാത്രമല്ല സമൂഹ നന്മക്ക് ജാതിമതഭേദമന്യേ നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ബാവാ തിരുമേനിയുടെ നേതൃത്വത്തിൽ നടത്തി വരുന്നതെന്നും, കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് അത് ഏറെ പ്രയോജനകരമാകുന്നുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ജനങ്ങൾക്കായി ബാവാ തിരുമേനി നടത്തിവരുന്ന കാരുണ്യ പ്രവർത്തികൾ അദ്ദേഹത്തെ ഏറെ ശ്രേഷ്ഠനാക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

Advertisment