തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

New Update

വിഴുപുരം: തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

മധുരപ്പാക്കം സ്വദേശിയായ ഗണേഷ് എന്ന യുവാവ് ധരണിയുടെ വീട്ടിലെത്തി വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. നിലവിളികേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയെങ്കിലും മാരകമായി മുറിവേറ്റ ധരണി തൽക്ഷണം മരിച്ചു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഗണേഷിനെ മധുപ്പാക്കത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിൻവാങ്ങിയതിന്‍റെ പകയാണ് കൊലപാതത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.

Advertisment