New Update
/sathyam/media/post_attachments/VVQgfnqwNoJPcXTWkUxR.jpg)
ജാർഖണ്ഡ്: റാഞ്ചിയിൽ പണത്തിനായി പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മ കുഞ്ഞിനെ വിറ്റു. ഒരു ലക്ഷം രൂപയ്ക്കാണ് യുവതി കുട്ടിയെ വിറ്റത്. ഇവരുടെ കൈയിൽ നിന്നും പൊലീസ് പണം കണ്ടെടുത്തു.
Advertisment
സദർ ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശാദേവി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ആരും അറിയാതെ യുവതി ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നു.
ആശുപത്രിയിലെ ജീവനക്കാർ വിവരം അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. ഇവരുടെ ഭർത്താവ് ദിവസവേതനക്കാരാനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us