ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം

New Update

publive-image

Advertisment

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് ജമ്മുകശ്മീര്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 2,800 മുതല്‍ 3,000 മീറ്റര്‍ വരെ ഉയരത്തില്‍ അപകടനിലയിലുള്ള ഹിമപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ബാരാമുള്ള, ദോഡ, ഗന്ധര്‍ബാല്‍, കിഷ്ത്വാര്‍, കുപ്വാര, കുപ്വാര പൂഞ്ച്, രംബാന്‍, റിയാസി, അനന്ത്‌നാഗ്, കുല്‍ഗാം എന്നിവിടങ്ങളിലാണ് ഹിമപാതമുണ്ടാകാന്‍ സാധ്യതയുള്ളത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തില്‍ രണ്ട് വിദേശികള്‍ മരിച്ചിരുന്നു.

Advertisment