വിചാരണ പൂര്‍ത്തിയായെങ്കില്‍ ബെംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചു കൂടേയെന്ന് സുപ്രീം കോടതി; മറുപടി നല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാർ

New Update

വിചാരണ പൂര്‍ത്തിയായെങ്കില്‍ ബെംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചു കൂടേയെന്ന ചോദ്യവുമായി സുപ്രീം കോടതി. കേസിന്റെ വിചാരണയില്‍ അന്തിമവാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ അബ്ദുല്‍ നാസര്‍ മഅദനി ബെംഗ്ലൂറില്‍ തന്നെ തുടരേണ്ടതുണ്ടോ എന്നാണ് കോടതി ചോദിച്ചത്. വാദത്തിനിടെ ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്.

Advertisment

publive-image

നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന സൂചനയും കോടതി നല്‍കിയിട്ടുണ്ട്.

എന്നാൽ മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി മഅദനിയുടെ ഹര്‍ജി ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയാണ് മഅദനി വീണ്ടും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ആരോഗ്യനില വഷളായെന്നും ഓര്‍മക്കുറവും കാഴ്ചപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി കേരളത്തിലേക്കു പോകാനും അവിടെ തങ്ങാനും അനുവദിക്കണമെന്നുമാണ് മഅദനി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

Advertisment