കാമുകി തന്നെ വിവാഹം കഴിക്കുന്നില്ല; എന്നാൽ വേറെ വിവാഹത്തിനും സമ്മതിക്കുന്നില്ല; കാമുകിയിൽ നിന്നും രക്ഷിക്കണമെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

New Update

കാമുകിയിൽ നിന്നും രക്ഷിക്കണമെന്ന ആവശ്യവുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. മധ്യപ്രദേശിലെ ​​ഷാഹ്‌ദോൾ ജില്ലയിൽ നിന്നാണ് ഈ വിചിത്രമായ കേസ്. കാമുകിയെ മടുത്ത കാമുകൻ കുടുംബാംഗങ്ങൾക്കൊപ്പം ആണ് പൊലീസ് സ്റ്റേഷനിലെത്തിയത്.കാമുകി എന്നെ വിവാഹം കഴിക്കുന്നില്ല എന്നും വേറെ വിവാഹം കഴിക്കാൻ അനുവദിക്കുന്നില്ല എന്നും ആണ് കാമുകന്റെ പരാതി. വളരെ കഷ്ടപ്പെട്ടാണ് എന്റെ വീട്ടുകാർ മറ്റൊരു ആലോചന കൊണ്ടുവന്നത്. അത് കാമുകി തകർത്തു എന്നും യുവാവ് പരാതിയിൽ പറയുന്നു.

Advertisment

publive-image

ഷാഹ്‌ദോൾ ജില്ലയിലെ ബിയോഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ നാല് വർഷമായി തനിക്ക് പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് യുവാവ് പരാതിയിൽ പറയുന്നു. പെൺകുട്ടിയും ഈ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്. വാടകമുറിയിൽ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഇരുവരും താമസിച്ച് വരികയായിരുന്നു. ഭാര്യയെ പോലെയാണ് പെൺകുട്ടി തന്നോടൊപ്പം കഴിഞ്ഞതെന്നും യുവാവ് പറയുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി പെൺകുട്ടിയോട് സാമൂഹിക ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ അവൾ എപ്പോഴും വിഷയം മാറ്റിവയ്ക്കുന്നു. വർഷങ്ങൾ ഇങ്ങനെ കടന്നുപോയി. നാല് വർഷം കഴിഞ്ഞിട്ടും അവൾ എന്നെ വിവാഹം കഴിക്കാൻ സമ്മതിക്കാതെ വന്നപ്പോൾ എന്റെ വീട്ടുകാർ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുക്കി. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇരുകൂട്ടരും പൂർത്തിയാക്കി. എന്നാൽ വിവാഹത്തിന്റെ അവസാന നിമിഷത്തിൽ കാമുകി ഈ വിവാഹം മുടക്കി.

വിവാഹബന്ധം തകരുന്നത് മൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മറുവശത്ത്, എന്റെ കാമുകി ഇപ്പോഴും തന്നെ വിവാഹം കഴിക്കാൻ തയ്യാറായിട്ടില്ല. അവൾ എന്തിനാണ് എന്നെ തനിച്ചാക്കി നിർത്താൻ ആഗ്രഹിക്കുന്നതെന്ന് തനിക്കറിയില്ലെന്നും യുവാവ് പറയുന്നു. എന്നാൽ, യുവാവിന്റെ പരാതി ബിയോഹാരി പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്യാത്ത കേസായാണ് പരിഗണിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ് എന്നാണ് പോലീസ് പറയുന്നത്.

Advertisment