New Update
ആന്ധ്ര പ്രദേശ് സ്വദേശിയായ യുവാവിനെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്ര വിശാഖപട്ടണത്തെ വിദ്യാസാഗര്‍ റെഡ്ഡി മാണിക്യമാണ് (40) മരിച്ചത്. ജുബൈലിലെ ഹാംതെ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാൾ.
Advertisment
/sathyam/media/post_attachments/BXdsuXRWzjXnRHktSxzU.jpg)
ലേബര്‍ കാംപിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. താമസിച്ചിരുന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏകദേശം അഞ്ചു ദിവസം മുമ്പ് മരിച്ചിട്ടുണ്ടാകാമെന്നാണ് മെഡികല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മൃതദേഹം ജുബൈല്‍ ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us