New Update
രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയെന്ന് റിപ്പോർട്ട്. ഞായറാഴ്ച 1805 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് രോഗികളുടെ എണ്ണം 10,300 ആയി ആണ് ഉയര്‍ന്നത്. 149 ദിവസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗബാധയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.
Advertisment
/sathyam/media/post_attachments/eP7YvXfLJDvrADuqPfXO.jpg)
പ്രതിദിന പോസിറ്റീവ് നിരക്ക് 3.19 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 56,551 ആളുകളെയാണ് ഇന്നലെ പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ആളുകള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ചണ്ഡീഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് മരണം ഉണ്ടായത്.
മഹാരാഷ്ട്രയിലാണ് കോവിഡ് ഏറ്റവുമധികം ഉയരുന്നത്. അതേസമയം ഞായറാഴ്ച സംസ്ഥാനത്ത് 397 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us