2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വിശാല സഖ്യമില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും സഖ്യങ്ങളെന്നും യെച്ചൂരി പറഞ്ഞു.
/sathyam/media/post_attachments/kbfwyeq0RCul0YQWXuJQ.jpg)
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാകും മത്സരം എന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യെച്ചൂരി.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ അപലപിക്കുന്നുവെന്ന് പറഞ്ഞ യെച്ചൂരി അദാനി വിഷയത്തില്‍ ഉടന്‍ ജെപിസി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിക്കാന്‍ വൈകുന്നത് സര്‍ക്കാരിന് എന്തോ മറയ്ക്കാന്‍ ഉള്ളതിന്റെ സൂചനയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ആന്ധ്രാ പ്രദേശില്‍ സിപിഎമില്‍ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ പിബി നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും ബി വി രാഘവുലു പൊളിറ്റ് ബ്യൂറോയില്‍ തുടരുമെന്നും യെച്ചൂരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us