മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചു കീറിയ നായയ്‌ക്കെതിരെ കേസ്

New Update

publive-image

ഡൽഹി: മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചുകീറിയ നായയ്ക്കെതിരെ പോലീസിൽ പരാതി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ നായ കീറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഒരു കൂട്ടം സ്ത്രീകൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

Advertisment

പരിഹാസരൂപേണ പ്രതിപക്ഷ പാർട്ടിയായ ടിഡിപിയുടെ പ്രവർത്തക ദേസരി ഉദയശ്രീയാണ് പരാതി നൽകിയത്. വൈഎസ്ആര്‍സിപി തലവനും മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആക്ഷേപഹാസ്യം നിറഞ്ഞ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഇവർ പരാതി നൽകിയത്.

തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ അപമാനിച്ച നായയെയും അതിന് പിന്നിലുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ പരാതി. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ മാത്രമുള്ള വീഡിയോയാണിതെന്ന് ചൂണ്ടി കാട്ടി വൈഎസ്ആര്‍സിപി പ്രവർത്തകരും രം​ഗത്ത് വന്നു.

മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പോസ്റ്റർ നായ കീറുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പരി​ഹാസ രൂപേണ ടിഡിപി പ്രവർത്തകർ മുഖ്യമന്ത്രിയെ കളിയാക്കിക്കൊണ്ടു തന്നെ പരാതി നൽകുകയായിരുന്നു.

Advertisment