ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് അറിയാം

New Update

publive-image

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോർട്ട്. ഗുരുഗ്രാം മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിലാണ് മിസോറാം ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി കണ്ടെത്തിയത്. ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടെത്തിയത്.

Advertisment

കുടുംബ ബന്ധം, ജോലി സംബന്ധമായ പ്രശ്‌നങ്ങൾ, സാമൂഹ്യ പ്രശ്‌നങ്ങൾ, ജീവകാരുണ്യ പ്രവർത്തനം, മതം, സന്തോഷത്തിലും ശാരീരി-മാനസിക ആരോഗ്യത്തിലുമുള്ള കോവിഡിന്റെ പ്രത്യാഘാതം എന്നീ ആറ് കാര്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. രാജ്യത്ത് 100 ശതമാനം സാക്ഷരത നേടിയിട്ടുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം.

അതേസമയം, മിസോറാമിലെ സാമൂഹ്യ അന്തരീക്ഷവും സന്തോഷത്തിന് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ലിംഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നു എന്നതും മിസോറാമിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്.

Advertisment