New Update
/sathyam/media/post_attachments/PLgGX4Y6Mpzru3kgiLfY.jpg)
ചെന്നൈ: തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ചതിനെത്തുടർന്ന് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 31 പേർ ചികിത്സയിലാണ്.
Advertisment
വില്ലുപുരം ജില്ലയിലും ചെങ്കൽപേട്ട് ജില്ലയിലുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മരണമുണ്ടായിരിക്കുന്നത്. ഇവ തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
സർക്കാരിന്‍റെ ലേബലുള്ള കുപ്പികളിലാണ് വ്യാജമദ്യം വിറ്റഴിച്ചിരുന്നത്. ഇൻഡസ്ട്രിയൽ മെഥനോളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വിഴിപ്പുരം പൊലീസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. ചെങ്കൽ പേട്ട എസ്പിയെ സ്ഥലം മാറ്റിയിട്ടുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us