12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ കാപ്പികുരുവിന്റെ വില

New Update

കാപ്പിപൊടിയുടെ വില മുകളിലേക്ക്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് കാപ്പികുരുവിന്റെ വില. കാപ്പിക്കുരു ക്ഷാമം രൂക്ഷമാകുന്നതോടെയാണ് കാപ്പി, കാപ്പിപ്പൊടി എന്നിവയുടെ വില ഉയരുമെന്നുള്ള റിപ്പോർട്ട്. കാപ്പി ഇഷ്ടപ്പെടുന്നവർ  ഉയർന്ന ഗുണമേന്മയുള്ള പ്രീമിയം കാപ്പിയായ അറബിക്ക ബീൻസ് ഉപയോഗിച്ചുള്ള കാപ്പി ഉപയോഗിക്കാൻ ആഗ്രഹിക്കുമെങ്കിലും വില ഉയർന്നതിനാൽ പലപ്പോഴും താരതമ്യേന വില കുറഞ്ഞ റോബസ്റ്റ ബീൻസ് ഉപയോഗിക്കാൻ നിരബന്ധിതരാകാറുണ്ട്. എന്നാൽ ഇപ്പോൾ വില കുറഞ്ഞ റോബസ്റ്റ ബീൻസിന്റെയും വില ഉയരുകയാണ്. ഇതോടെ ഒരു കപ്പ് കാപ്പി കുടിക്കാൻ കൂടുതൽ പണം നൽകേണ്ടി വരുമെന്ന് ചുരുക്കം.

publive-image

 റോബസ്റ്റ ബീൻസിന് സാധാരണയായി വില കുറവാണ്, കാരണം ഇതിന്റെ വൃക്ഷം കൂടുതൽ കാഠിന്യമുള്ളതും കുറഞ്ഞ പരിചരണം ആവശ്യമുള്ളതുമാണ്. അതിനാൽ തന്നെ ഇത് വലിയ അളവിൽ ഉൽപ്പാദിപ്പിക്കുന്നത് എളുപ്പമാണ്. വില കുറഞ്ഞതിനാൽ തന്നെ കൂടുതലായും വിറ്റുപോകുന്നതും റോബസ്റ്റ ബീന്സിന്റെ പൊടിയാണ്.

Advertisment

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെത്തുടർന്ന് വളച്ചെലവ് ഉയർന്നതോടെ കർഷകർ  അവോക്കാഡോ, ദുരിയാൻ തുടങ്ങിയ കൂടുതൽ ലാഭകരമായ വിളകൾ നട്ടുപിടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ കാപ്പിക്കുരു ഉത്പാദകരായ വിയറ്റ്നാം പോലും നാല് വര്ഷത്തിനടയിലെ ഏറ്റവും മോശമായ വിളവെടുപ്പാണ് നടത്തുന്നത്. രണ്ടാമത്തെ ഉത്പാദകരായ ബ്രസീലിൽ വരൾച്ച മൂലം വിളകൾ നശിച്ചു. കനത്ത മഴയെത്തുടർന്ന് ഇന്തോനേഷ്യയുടെ ഉൽപ്പാദനം ബാധിക്കപ്പെടുമോ എന്ന ആശങ്കയും ഉണ്ട്.

എന്നാൽ ഈ പ്രതിസന്ധികളെല്ലാം ഉള്ളപ്പോഴും കഴിഞ്ഞ മൂന്ന് വർഷങ്ങളെ അപേക്ഷിച്ച് നിലവിലെ സീസണിൽ കൂടുതൽ റോബസ്റ്റ ബീൻസ് ആഗോളതലത്തിൽ കയറ്റുമതി ചെയ്തു. ഇന്റർനാഷണൽ കോഫി ഓർഗനൈസേഷന്റെ കണക്കനുസരിച്ച് 2021-22 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒക്‌ടോബറിനും മാർച്ചിനും ഇടയിലുള്ള കയറ്റുമതി ഏകദേശം 4 ശതമാനം കൂടുതലാണ്.

Advertisment