ഏക സിവിൽ കോഡ് അനിവാര്യമെന്ന് പ്രധാനമന്ത്രി

New Update

ഏക സിവിൽ കോഡ് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ, പൊതു തിരഞ്ഞെടുപ്പിന് മുൻപ് ഇതിനുള്ള ബിൽ ബി.ജെ.പി പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായി. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ദേശീയ ലോ കമ്മിഷൻ ജനങ്ങളുടെയും മതസംഘടനകളുടെയും അഭിപ്രായങ്ങളും ​ നിർദ്ദേശങ്ങളും തേടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.

Advertisment

publive-image

തിരഞ്ഞെടുപ്പ് നടക്കുന്ന മദ്ധ്യപ്രദേശിലെ രണ്ടു ലക്ഷത്തോളം ബൂത്ത്തല പ്രവർത്തകരോട് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുടുംബത്തിലെ ഒരംഗത്തിന് ഒരു നിയമവും മറ്റൊരാൾക്ക് മറ്റൊന്നുമായാൽ വീട് പുലരില്ല. അതുപോലെ രണ്ടു തരം വ്യവസ്ഥകളുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന് മോദി ചോദിച്ചു.

Advertisment