തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമവും കള്ളവോട്ടും ബുത്ത്പിടിത്തവും നടന്ന ഇടങ്ങളിൽ ഇന്ന് റീപോളിംഗ്

New Update

കൊൽക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമവും കള്ളവോട്ടും ബുത്ത്പിടിത്തവും നടന്ന ഇടങ്ങളിൽ ഇന്ന് റീപോളിംഗ് നടക്കും. തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതോടെയാണ് 600ലധികം ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.സംസ്ഥാനത്ത് ആക്രമണങ്ങളെത്തുടർന്ന് കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂർഷിദാബാദിലാണ് ഏറ്റവുമധികം ബൂത്തുകളിൽ റീപോളിംഗ് നടക്കുന്നത്.175 എണ്ണം. ഇതിനൊപ്പം നാദിയ പുരുലിയ, മാൽഡ,ബിർഭും, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ജൽപൈഗുരി എന്നിവിടങ്ങളിലാണ് റീപോളിംഗ്.

Advertisment

publive-image

സംസ്ഥാനത്ത് വോട്ടെടുപ്പിനെയുണ്ടായ അക്രമസംഭവങ്ങളിൽ 19 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റുമാരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ആക്രമണങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് ആരോപിച്ച് തൃണമൂൽ രംഗത്തെത്തി. എന്നാൽ ടി.എം.സിയാണ് അക്രമം അഴിച്ചുവിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

സംഭവത്തെത്തുടർന്ന് ഗവർണർ സി.വി. ആനന്ദബോസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇതുവരെ 30ലധികം പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ജൂലായ് 11നാണ് വോട്ടെടുപ്പ് നടക്കുക.

Advertisment