യാത്രയ്ക്കിടെ ആദ്യ സെൽഫിയെടുത്ത് ആദിത്യ എൽ1; ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആർഒ

സെപ്റ്റംബർ രണ്ടാം തീയതി 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്.

New Update
aditya selfi

ഇന്ത്യയുടെ ആദ്യ സൗര്യ ദൗത്യമായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് 1ലേക്കുള്ള യാത്ര തുടരുകയാണ്. യാത്രയ്ക്കിടെ ആദിത്യ എൽ1 എടുത്ത സെൽഫിയാണ് ഐഎസ്ആർഒ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതോടൊപ്പം ഭൂമിയുടേയും ചന്ദ്രന്റേയും പുതിയ ചിത്രങ്ങളും ആദിത്യ എൽ1 പകർത്തിയിട്ടുണ്ട്. 

Advertisment

ആദിത്യ പകർത്തിയ സെൽഫിയിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫും (വിഇഎൽസി), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്പും (എസ്.യു.ഐ.ടി) വ്യക്തമായി കാണാം. സൂര്യന്റെ വിവിധ പ്രത്യേകതകൾ പഠിക്കാനായി ആദിത്യ എൽ വണ്ണിൽ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും. 

സെപ്റ്റംബർ രണ്ടാം തീയതി 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചശേഷമാകും 'ആദിത്യ' ലക്ഷ്യസ്ഥാനത്ത് എത്തുക. സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയുൾപ്പെടെയുള്ള വിവിധ വശങ്ങൾ നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഏഴ് പേലോഡുകൾ പേടകത്തിലുണ്ട്. 

ഭൂമിയിൽ നിന്ന് സൂര്യന്റെ ദിശയിൽ ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റ് 1 ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. ഈ തന്ത്രപരമായ സ്ഥാനം, ഗ്രഹണങ്ങളിൽ നിന്നോ നിഗൂഢതയിൽ നിന്നോ തടസ്സമില്ലാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാൻ ആദിത്യ എൽ1നെ അനുവദിക്കും. 

അതേസമയം ഇതിനോടകം രണ്ട് തവണാണ് ആദിത്യ എൽ വണ്ണിന്റെ ഭ്രമണപഥം ഉയർത്തിയത്. ആദ്യം സെപ്റ്റംബർ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബർ അഞ്ചാം തീയ്യതിയും ഭ്രമണപഥം ഉയർത്തി. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തും. അതിന് ശേഷമാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക.

isro Aditya-L1
Advertisment