/sathyam/media/media_files/g936llTJNZqgltnrSIku.jpg)
സിയാച്ചിനില്‍ ഡ്യൂട്ടിക്കിടെ അഗ്‌നിവീര്‍ വീരമൃത്യു വരിച്ചതായി കരസേനയുടെ ലേ ആസ്ഥാനമായ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്സ് അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള അഗ്‌നിവീര്‍ ഗവാട്ടെ അക്ഷയ് ലക്ഷ്മണാണ് മരണപ്പെട്ടത്. ലക്ഷ്മണിന്റെ മരണത്തില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
കാരക്കോറം പര്‍വതനിരകളില്‍ ഏകദേശം 20,000 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ഹിമാനി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സൈനികവല്‍കൃത മേഖലയായി അറിയപ്പെടുന്നു. അവിടെ സൈനികര്‍ക്ക് മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും നേരിടേണ്ടിവരും. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ലക്ഷ്മണ്‍ മരണപ്പെട്ടതെന്നാണ് ലഭ്യമായ വിവരം.
'ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്സിന്റെ എല്ലാ റാങ്കുകളും #സിയാച്ചിന്റെ ഉയരങ്ങളില്‍ ചുമതലയിലിരിക്കെ #അഗ്‌നിവീര്‍ (ഓപ്പറേറ്റര്‍) ഗവാട്ടെ അക്ഷയ് ലക്ഷ്മണിന്റെ പരമോന്നത ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നു, കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുന്നു,' ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്സ് എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
മരണപ്പെട്ട അഗ്‌നിവീറിന്റെ അടുത്ത ബന്ധുക്കള്‍ക്ക് 48 ലക്ഷം രൂപ നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സും, 44 ലക്ഷം രൂപ എക്‌സ്‌ഗ്രേഷ്യയും ലഭിക്കും. ഇതിന് പുറമെ അടുത്ത ബന്ധുക്കള്‍ക്ക് സേവാ നിധിയില്‍ നിന്ന് ഒരു തുക ലഭിക്കും (30 ശതമാനം), അഗ്‌നിവീറിന്റെ സംഭാവനയും, സര്‍ക്കാരിന്റെ തുല്യമായ സംഭാവനയും അതിനുള്ള പലിശയും ഇതിലുള്‍പ്പെടുന്നു.
അടുത്ത ബന്ധുക്കള്‍ക്ക് മരണപ്പെട്ട തീയതി മുതല്‍ നാല് വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ (13 ലക്ഷം രൂപയിലധികം) ബാക്കിയുള്ള കാലാവധിക്കുള്ള ശമ്പളം ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മരിച്ചയാളുടെ കുടുംബത്തിന് ആംഡ് ഫോഴ്സ് ബാറ്റില്‍ കാഷ്വാലിറ്റി ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ സംഭാവന നല്‍കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us