/sathyam/media/media_files/Q2NfQouLDs6EJ0vn8qZd.jpg)
സംസ്ഥാനത്തെ അഞ്ച് തദ്ദേശീയ മുസ്ലീം സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക വിലയിരുത്തൽ നടത്താനൊരുങ്ങി അസം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയാതായി സിഎംഒ (മുഖ്യമന്ത്രിയുടെ ഓഫീസ്) അറിയിച്ചു.
ജനതാ ഭവനിൽ നടന്ന യോഗത്തിലാണ് തീരുമാനം. അസമിലെ തദ്ദേശീയ മുസ്ലീം സമുദായങ്ങളായ ഗോറിയ, മോറിയ, ദേശി, സയ്യിദ്, ജോൽഹ എന്നിവയുടെ സാമൂഹിക-സാമ്പത്തിക വിലയിരുത്തൽ നടത്തനാണ് നിർദേശം.
സംസ്ഥാനത്തെ തദ്ദേശീയ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ സാമൂഹിക-രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമിട്ട് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ഈ കണ്ടെത്തലുകൾ സർക്കാരിനെ നയിക്കും.
ശൈശവ വിവാഹം പോലുള്ള ആചാരങ്ങൾ ഉപേക്ഷിച്ച് സ്വയം പരിഷ്കരിക്കുന്നതുവരെ അടുത്ത 10 വർഷത്തേക്ക് ചാർ പ്രദേശങ്ങളിലെ 'മിയ'വിഭാക്കാരുടെ വോട്ടുകൾ ബിജെപിക്ക് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് 'മിയ'.
"തിരഞ്ഞെടുപ്പ് വരുമ്പോൾ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ഞാൻ അവരോട് അഭ്യർത്ഥിക്കും. കുടുംബാസൂത്രണം പിന്തുടരുകയും ശൈശവ വിവാഹം തടയുകയും മതമൗലികവാദം ഇല്ലാതാക്കുകയും ചെയ്യുമ്പോൾ ബിജെപിയ്ക്ക് വോട്ട് ചെയ്താൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us