തെലങ്കാനയില്‍ പ്രചാരണത്തിനെത്തിയ ബിആര്‍എസ് എംപിക്ക് കുത്തേറ്റു

വയറ്റില്‍ പരിക്കേറ്റ കോത പ്രഭാകറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

New Update
kcr mp shot

തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണകക്ഷിയായ ബിആര്‍എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്ക് കുത്തേറ്റു. ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് കോത പ്രഭാകര്‍. നിലവില്‍ മേദക് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. 

Advertisment

വയറ്റില്‍ പരിക്കേറ്റ കോത പ്രഭാകറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. നവംബര്‍ 30ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഭാകര്‍ റെഡ്ഡി പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം. ദൗല്‍താബാദ് മണ്ഡലിത്തില്‍ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. 

അക്രമിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇയാളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും സിദ്ദിപേട്ട് പോലീസ് കമ്മീഷണര്‍ എന്‍ ശ്വേത പിടിഐയോട് പറഞ്ഞു. എംപിയെ കുത്തിയെന്നാരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പ്രതിയെ മര്‍ദ്ദിച്ചതായും പൊലീസ് പറഞ്ഞു.

telengana brs
Advertisment