ആന്ധ്രയിലും ജാതി സെൻസസ് ഉടൻ; ക്യാബിനറ്റ് അംഗീകാരം നൽകി

കൂടുതല്‍ വികസനം, സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം, സര്‍ക്കാര്‍ പദ്ധതികളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നിവയ്ക്കുള്ള സുപ്രധാന ഉപകരണമായി സെന്‍സസ് പ്രവര്‍ത്തിക്കും.

New Update
andhra minister.

ആന്ധ്രാപ്രദേശിലും ജാതി സെന്‍സസിന് കളമൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ക്യാബിനറ്റ് അംഗീകാരം നല്‍കി. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, ഉപജീവന, ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര സെന്‍സസിനാണ് ക്യാബിനറ്റ് അനുമതി നല്‍കിയിരിക്കുന്നത്. 

Advertisment

കൂടുതല്‍ വികസനം, സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം, സര്‍ക്കാര്‍ പദ്ധതികളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നിവയ്ക്കുള്ള സുപ്രധാന ഉപകരണമായി സെന്‍സസ് പ്രവര്‍ത്തിക്കും. സന്‍സസിനെ കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ദാരിദ്ര്യ നിര്‍മാര്‍ജനം, മാനവ വിഭവശേഷി വികസനം, വിവേചനവും അസമത്വവും കുറയ്ക്കല്‍ എന്നിവയില്‍ ഈ സെന്‍സസിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

ഏറ്റവും ദുര്‍ബലരായ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് യോഗ്യരായ ഒരു വ്യക്തിയും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഈ ഡാറ്റ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ീരുമാനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം തുല്യമായ വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ അതിന്റെ പ്രാധാന്യം എടുത്തു കാണിച്ചുകൊണ്ട്, ജാതി സെന്‍സസ് നടത്താനുള്ള ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതിന് മുഖ്യമന്ത്രിയോട് ക്യാബിനറ്റ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

andhra pradesh caste sensus
Advertisment