/sathyam/media/media_files/6KqT05jQabf5DiZGUJTg.jpg)
മണിപ്പൂരിലെ രണ്ട് മെയ്‌തേയി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ അന്വേഷണത്തിനായി സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദും പ്രത്യേക സംഘവും ഇന്ന് ഇംഫാലിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് നടപടി. ജൂലൈ ആറിന് കാണാതായ ഹിജാം ലുവാങ്ബി ലിന്തോയിംഗന്‍ബി, ഫിലേം ഹേമാന്‍ജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടൈത്തിയത്.
വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞിരുന്നു. അന്വേഷണം കൂടുതല്‍ വേഗത്തിലാക്കാന്‍ സിബിഐ ഡയറക്ടറും സംഘവും പ്രത്യേക വിമാനത്തില്‍ ഇംഫാലിലെത്തും. ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീക്കുന്നതിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സഹകരണം നിര്‍ണായകമാണ്. കേസന്വേഷണത്തില്‍ ഒരു വീഴ്ചയും വരില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
2023 ജൂലൈ 6 ന് തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന മെയ്‌തേയ് വിദ്യാര്‍ഥികളുടെ മരണത്തില്‍ അമിത് ഷാ ഇടപെടണമെന്ന് മണിപ്പൂര്‍ മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിയമസഭാംഗങ്ങള്‍ ആഭ്യന്തര മന്ത്രിക്ക് കത്തും എഴുതി. 'കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളായ ഫിജാം ഹേംജിത്തിന്റെയും (20്) ഹിജാം ലിന്തോയിംഗാമ്പിയുടെയും(17) ഫോട്ടോകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു.
2023 ജൂലൈ മുതല്‍ കാണാതായവരുടെ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇത് സംസ്ഥാനത്ത് വ്യാപകമായ അശാന്തിക്കും അക്രമത്തിനും കാരണമായിരിക്കുകയാണ്', കത്തില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സിബിഐ സംഘമെത്തുമെന്ന പ്രഖ്യാപനമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us