Advertisment

തമിഴ്‌നാട്ടിൽ നീറ്റിനെതിരായ പ്രതിഷേധം ശക്തം: ഒപ്പ് ശേഖരണം നടത്തുമെന്ന് ഡിഎംകെ

സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിനായി ഇന്ന് പാര്‍ട്ടി ഭാരവാഹികളുമായി ആലോചനാ യോഗം ചേരും. ഒപ്പുശേഖരണം പൂര്‍ത്തിയാകുന്നതോടെ നീറ്റ് സംബന്ധിച്ച് തമിഴ്നാട്ടിലെ ജനങ്ങളുടെ അഭിപ്രായം പാര്‍ട്ടി കേന്ദ്രത്തെ അറിയിക്കും

New Update
dmk neet

നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം-എന്‍ട്രന്‍സ് ടെസ്റ്റ് ) പരീക്ഷയ്ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഡിഎംകെ. നീറ്റിനെ എതിര്‍ക്കുന്നവരില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തുന്നതിനായി 'സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍' ആരംഭിക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഒപ്പു ശേഖരണത്തിനൊരുങ്ങുന്നത്. 

Advertisment

സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിനായി ഇന്ന് പാര്‍ട്ടി ഭാരവാഹികളുമായി ആലോചനാ യോഗം ചേരും. ഒപ്പുശേഖരണം പൂര്‍ത്തിയാകുന്നതോടെ നീറ്റ് സംബന്ധിച്ച് തമിഴ്നാട്ടിലെ ജനങ്ങളുടെ അഭിപ്രായം പാര്‍ട്ടി കേന്ദ്രത്തെ അറിയിക്കും. ഡിഎംകെ യുവജന വിഭാഗം, വിദ്യാര്‍ഥി വിഭാഗം, മെഡിക്കല്‍ വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് പ്രചാരണം.  ഗ്രാമീണ, പിന്നാക്ക പശ്ചാത്തലത്തിലുള്ള വിദ്യാര്‍ത്ഥികളോട് നീറ്റ് വിവേചനം കാണിക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ ആരോപണം. 

നീറ്റില്‍ മകന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അച്ഛനും മകനും ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ പ്രതിഷേധം ശക്തമാക്കുന്നത്. തമിഴ്നാടിനെ നീറ്റില്‍ പരീക്ഷയുടെ പരിധിയില്‍ നിന്നൊഴിവാക്കത്തിന് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച ഉദയനിധി സ്റ്റാലിന്‍, ബിജെപി സര്‍ക്കാര്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മേല്‍ നീറ്റ് അടിച്ചേല്‍പ്പിക്കുകയാണെന്നും ഇത് കാരണം സംസ്ഥാനത്ത് 20 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായും ആരോപിച്ചു.  

 

 

dmk neet exam
Advertisment