/sathyam/media/media_files/QX79Fb1baUuWzLxaM6vn.jpg)
തിരുവനന്തപുരം: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെയും ലക്ഷദ്വീപിലെയും ഉദ്യോഗസ്ഥരുടെ ശിൽപ്പ ശാല സംഘടിപ്പിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.
ശനിയാഴ്ച തൃശൂരിലെ പീച്ചിയിൽ നടക്കുന്ന ശിൽപ്പശാലയിൽ കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും പങ്കെടുക്കും. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെയും വി വി പാറ്റ് മെഷീനുകളിലും പരിശീലനം നൽകുന്നതിന് വേണ്ടിയാണ് ശിൽപ്പശാല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദ്ദേശം പരിശോധിക്കാൻ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങൾ ചർച്ചയാകുന്നത്. എന്നാൽ ഇത് സാധാരണ നടപടി മാത്രമാണെന്നാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ വിശദീകരണം.
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പഠിക്കാന്‍ മുന്‍രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയെ കേന്ദ്രസർക്കാർ നിയോ​ഗിച്ചിട്ടുണ്ട്. അമിത്ഷാ, ഗുലാംനബി ആസാദ്, എന്‍ കെ സിങ്, സുഭാഷ് സി കശ്യപ്, ഹരീഷ് സാല്‍വെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതി അംഗങ്ങള്‍. അധിര്‍ രഞ്ജന്‍ ചൗധരിയെയും സമിതിയിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.
കേന്ദ്ര നിയമമന്ത്രി സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. നിയമകാര്യ സെക്രട്ടറി നിതിന്‍ ചന്ദ്രയും പങ്കെടുക്കും. ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം മുന്‍സിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും നടത്തുന്നത് സമിതി പരിശോധിക്കും.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ആശയം. തിരഞ്ഞെടുപ്പ് ഒറ്റത്തവണയായി നടത്തുന്നതിലൂടെ പൊതുഖജനാവിന് വലിയ ലാഭമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us