ജി-20 ഉച്ചകോടി: 300 ട്രെയിനുകൾ റദ്ദാക്കി; ഉച്ചകോടി നടക്കുന്ന 9,10, 11 തിയതികളിലാണ് നിയന്ത്രണം.

ഉച്ചകോടിയുടെ ഭാഗമായി ഡൽഹി വൻ സുരക്ഷാ വലയത്തിലാണ്. ശനിയാഴ്ച ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഫുൾ ഡ്രസ് റിഹേഴ്‌സൽ നടത്തിയിരുന്നു

New Update
G20

ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും. ഉച്ചകോടി നടക്കുന്ന 9,10, 11 തിയതികളിലാണ് നിയന്ത്രണം. ചില ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പുകളും അനുവദിച്ചു.

Advertisment

ഉച്ചകോടിയുടെ ഭാഗമായി ഡൽഹി വൻ സുരക്ഷാ വലയത്തിലാണ്. ശനിയാഴ്ച ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഫുൾ ഡ്രസ് റിഹേഴ്‌സൽ നടത്തിയിരുന്നു. തത്സമയം ട്രാഫിക് അപ്‌ഡേറ്റുകൾ അറിയാനായി ജി-20 വെർച്വൽ ഹെൽപ് ഡെസ്‌ക് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.

g20 summit railway train
Advertisment