/sathyam/media/media_files/uRyLPe7szX3SfFjgVNHI.webp)
G20 move to G21
ഡൽഹി: ആഫ്രിക്കൻ യൂണിയൻ ജി20 ഉച്ചക്കോടിയിൽ സ്ഥിരാംഗമായതിന് പിന്നാലെ ജി20 ഇനി ജി21 ആകും. 1999ൽ ജി20 കൂട്ടായ്മ സ്ഥാപിച്ചതിന് പിന്നാലെ ഇതാദ്യമായാണ് ഒരു സ്ഥിരാംഗം കൂടി കൂട്ടായ്മയിൽ ചേരുന്നത്. ജി20 കൂട്ടായ്മയിൽ 19 രാജ്യങ്ങളും യുറോപ്യൻ യൂണിയനുമാണ് അംഗങ്ങൾ. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയന് യുറോപ്യൻ യൂണിയന്റെ അതേ സ്ഥാനമാണ് ലഭിക്കുക. ആഫ്രിക്കൻ യൂണിയനെ അംഗമാക്കണമെന്ന് ജൂണിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവശ്യപ്പെട്ടിരുന്നു. ആഫ്രിക്കൻ യൂണിയൻ പ്രസിഡന്റ് കൊമോറോസ് അസാലി അസൗമണിയാണ് ഉച്ചക്കോടിയിൽ ആഫ്രിക്കൻ യുണിയനെ പ്രതിനിധീകരിക്കുന്നത്.
ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു
ജി 20 ഉച്ചകോടിയിൽ ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. സാമ്പത്തിക ഇടനാഴി അടുത്ത തലമുറക്കായി അടിത്തറ പാകുമെന്നും മോദി പറഞ്ഞു. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലർ പിന്തുണ അറിയിച്ചു. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാൻസ് വ്യക്തമാക്കി.
രാവിലെയോടെയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കമായത്. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു. 55 രാജ്യങ്ങൾ ചേർന്ന ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നൽകുകയും ചെയ്തു.