/sathyam/media/media_files/dwndbLQKX1mgKrWAzlKP.jpg)
ക്രമസമാധാന പ്രശ്‌നവും അക്രമ സാധ്യതയും ചൂണ്ടിക്കാട്ടി മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി സർക്കാർ. പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന പോലീസ് ഉത്തരവിറക്കി. ഒക്ടോബർ 26 വരെയാണ് നിരോധനം. നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണിത് .
പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയതെന്ന് സംസ്ഥാന പോലീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
"മൊബൈൽ സേവനങ്ങൾ, എസ്എംഎസ് സേവനങ്ങൾ, ഡോംഗിൾ സേവനങ്ങൾ എന്നിവയിലെ സോഷ്യൽ മീഡിയ/മെസേജിംഗ് സേവനങ്ങൾ വഴി പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്ന പ്രകോപനപരമായ വസ്തുക്കളും തെറ്റായ കിംവദന്തികളും വലിയ അപകടങ്ങൾ ഉണ്ടാക്കും,"- ഉത്തരവിൽ പറയുന്നു.
മെയ് മൂന്നിന് സംസ്ഥാനത്ത് അക്രമം റിപ്പോര്‍ട്ട് ചെയ്യതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് ഇത് പുനഃസ്ഥാപിച്ചു. എന്നാല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 26 ന് വീണ്ടും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു.
പിന്നാലെ ഒക്ടോബര്‍ 9ന് ഒരാളെ ചുട്ടുകൊന്നതായി പറയുന്ന വീഡിയോ വൈറലായി. ഇതോടെ സംഘര്‍ഷം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 11 വരെ നീട്ടുകയായിരുന്നു. തുടർന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്രമാസക്തമായ വീഡിയോകളും ഫോട്ടോകളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒക്ടോബര്‍ 16 വരെ നീട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us