'ഞങ്ങളുടെ ഭൂമി തിരികെ നല്‍കണം'; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

മെയ്‌തെയ് ഗ്രൂപ്പായ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പ്രതിഷേധക്കാര്‍ സംഭവ സ്ഥലത്തെത്തിയതെന്നാണ് വിവരം.

New Update
anipur protest again

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ ജില്ലാ അതിര്‍ത്തിയിലാണ് സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവിധി പേര്‍ക്ക് പരിക്കേറ്റു.

Advertisment

കര്‍ഫ്യൂ മറികടന്നാണ് പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത്. മെയ്‌തെയ് ഗ്രൂപ്പായ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പ്രതിഷേധക്കാര്‍ സംഭവ സ്ഥലത്തെത്തിയതെന്നാണ് വിവരം. മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.

'ബാരിക്കേഡുകള്‍ ഞങ്ങള്‍ക്ക് തകര്‍ക്കണമായിരുന്നു. ബാരിക്കേഡുകള്‍ക്കപ്പുറത്തും മെയ്‌തെയ്കള്‍ക്ക് ഭൂമിയുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി വേണം.' കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതികരിച്ചു. സംഘര്‍ഷസാധ്യത കൂടി കണക്കിലെടുത്ത് ചുരാചന്ദ്പൂരില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

അതിനിടെ മണിപ്പൂര്‍ ജുഡീഷ്യല്‍ സമിതിക്ക് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷക പിന്മാറി. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് മീനാക്ഷി അറോറയുടെ പിന്മാറ്റം. ഭക്ഷ്യ വിതരണത്തിലും നഷ്ടപരിഹാരത്തിലും അടിയന്തിര നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ആയുധങ്ങള്‍ പിടിച്ചെടുത്തതിലും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് സംബന്ധിച്ചും തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

manipur manipur protest
Advertisment