Advertisment

തെലുങ്കാനയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ടിആര്‍എസിനെതിരെ കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് ! ടിആര്‍എസിനെയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും പിന്തുണച്ച 200 -ഓളം ന്യൂനപക്ഷ നേതാക്കള്‍ കോണ്‍ഗ്രസില്‍. ചുക്കാന്‍ പിടിച്ച് മലയാളി കോണ്‍ഗ്രസ് നേതാവും !

ന്യൂനപക്ഷ മേഖലയില്‍ നിന്നും ബിആര്‍എസിനെ പിന്തുണച്ചിരുന്ന ഇരുനൂറോളം ക്രിസ്ത്യന്‍ ആത്മീയ നേതാക്കളാണ് ഒന്നിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിആര്‍എസിനും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും കനത്ത തിരിച്ചടിയായി മാറി കോണ്‍ഗ്രസിന്‍റെ ഈ നീക്കം. 

New Update
dk brijesh -2

തെലുങ്കാന: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പെ തെലുങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; അതും മലയാളിയായ കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തില്‍. 

Advertisment

ന്യൂനപക്ഷ മേഖലയില്‍ നിന്നും ബിആര്‍എസിനെ പിന്തുണച്ചിരുന്ന ഇരുനൂറോളം ക്രിസ്ത്യന്‍ ആത്മീയ നേതാക്കളാണ് ഒന്നിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിആര്‍എസിനും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും കനത്ത തിരിച്ചടിയായി മാറി കോണ്‍ഗ്രസിന്‍റെ ഈ നീക്കം. 


telankana christian minority

എഐസിസി ന്യൂനപക്ഷ വകുപ്പ് ദേശീയ വൈസ് ചെയര്‍മാന്‍ മലയാളികൂടിയായ കര്‍ണാടകയിലെ കോണ‍്ഗ്രസ് നേതാവ് ഡികെ ബ്രിജേഷിന്‍റെ നേതൃത്വത്തിലായിരുന്നു ക്രൈസ്തവ ആത്മീയ നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച നീക്കം. ബ്രിജേഷിന്‍റെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി അംഗത്വ പരിപാടിയില്‍ വച്ച് ഇവരെ കോണ്‍ഗ്രസിലേയ്ക്ക് സ്വീകരിക്കുകയായിരുന്നു. 


സംഘടനാ ചമുതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു തെലുങ്കാനയിലെ ക്രേസ്തവ വിഭാഗത്തെ കോണ്‍ഗ്രസിനോടടുപ്പിക്കുന്നതിനുള്ള നീക്കം. മണിപ്പൂര്‍ കലാപത്തോടെയാണ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മേഖലയില്‍ കൂടുതലായി കോണ്‍ഗ്രസിനോട് അനുഭാവം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നത്. 


telenkana

ഡികെ ബ്രിജേഷിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ തെലങ്കാന പിസിസി പ്രസിഡന്റ് അനുമുല രേവന്ത് റെഡ്ഡി  അധ്യക്ഷത വഹിച്ചു. ഇൻചാർജ് ജനറൽ സെക്രട്ടറി മണിക്‌റാവു താക്കറെ, സിഡബ്ല്യുസി അംഗം ഡോ. ​​സയ്യിദ് നസീർ ഹുസൈൻ എംപി, മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെത ഡിസൂസ, എഐസിസി സെക്രട്ടറിമാരായ രോഹിത് ചൗധരി, മൻസൂർ ഖാൻ എന്നിവർ പങ്കെടുത്തു. 

ചടങ്ങിൽ സംബന്ധിച്ച 200 ഓളം ക്രിസ്ത്യൻ ആത്മീയ നേതാക്കൾ കോൺഗ്രസ് പാർട്ടിയിൽ ചേരുകയും ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുകയും ചെയ്തു.

 

Advertisment