സഹപ്രവർത്തകയെ നിരന്തരം പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

കോട്ടാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

New Update
5-14.jpg

കന്യാകുമാരി: സഹപ്രവർത്തകയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. സംഭവത്തിൽ പ്രതിയായ ഡോക്ടറെ കോട്ടാർ പോലീസ് അറസ്റ്റ് ചെയ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹപ്രവർത്തകനായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

നാ​ഗർകോവിൽ കോട്ടാറിലാണ് സംഭവം നടന്നത്. യുവതിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. ഇതേതുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാത്രമല്ല സംഭവത്തിന്റെ പേരിൽ പരാതി നൽകിയ വനിതാ ഡോക്ടറെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. കോട്ടാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

docter
Advertisment