52-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ; സുവര്‍ണ മയൂരം സ്വന്തമാക്കി ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ്

author-image
ഫിലിം ഡസ്ക്
New Update

publive-image

52-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ്. മാംഗ കലാകാരനാവാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ കഥയാണ് ജപ്പാനീസ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. മസാകാസു കാനെകോയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

Advertisment

മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്. ചിത്രം സേവിങ് വണ്‍ ഹു വാസ് ഡെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകന്‍ നടി നടന്‍ എന്നിവര്‍ക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും. ഒന്‍പത് ദിവസങ്ങള്‍ നീണ്ട മേളയില്‍ 73 രാജ്യങ്ങളില്‍ നിന്ന് 148 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.

Advertisment