കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനില്‍ പ്ലാന്റ് അടച്ചിടാന്‍ തീരുമാനിച്ച് ഹോണ്ടയും

New Update

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനില്‍ പ്ലാന്റ് അടച്ചിടാന്‍ തീരുമാനിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും. നിലവിലെ സാഹചര്യത്തില്‍ ഉല്‍പ്പാദനവുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഹോണ്ട അറ്റ്‌ലസ് കാര്‍സ് അറിയിച്ചു. പാകിസ്ഥാനില്‍ ഹോണ്ട അറ്റ്‌ലസ് കാര്‍സ് വഴിയാണ് ഹോണ്ട ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

Advertisment

publive-image

പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ മാസം മുഴുവന്‍ പ്ലാന്റ് അടച്ചിടാനാണ് തീരുമാനം. ഇക്കാര്യം അറിയിച്ച് കൊണ്ട് പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് കമ്പനി നോട്ടീസ് നല്‍കി. ഹോണ്ട വാഹനത്തിന്റെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് നോട്ടീസില്‍ പറയുന്നു.

പാക് സുസുക്കി മോട്ടോര്‍ കമ്പനിയും ഇന്‍ഡസ് മോട്ടോര്‍ കമ്പനിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഉല്‍പ്പാദന പ്ലാന്റുകള്‍ പൂര്‍ണമായി അടച്ചിടാനാണ് ഇരുകമ്പനികളും തീരുമാനിച്ചത്. ടൊയോട്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ഈ കമ്പനികള്‍ വഴിയാണ്.

Advertisment