ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു; ഡെല്‍റ്റ് വകഭേദം വ്യാപിക്കുന്നതില്‍ അധികൃതര്‍ ആശങ്കയില്‍

New Update

publive-image

Advertisment

ബെയ്ജിങ്: ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു. ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച 143 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തത്. ജനുവരിക്കു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്.

കിഴക്കൻ യാങ്‌സോ നഗരത്തിലെ ഒരു പ്രദേശം കോവിഡ് ക്ലസ്റ്ററായി മാറി. ചെറിയൊരു വിഭാഗം പാർട്ടി അംഗങ്ങളും കേഡർമാരും അവരുടെ ചുമതലകൾ കൃത്യമായി നിർവഹിച്ചിട്ടില്ലെന്നു യാങ്‌സോ നഗരാധികൃതർ പറയുന്നു. കൂട്ടപ്പരിശോധന തെറ്റായി കൈകാര്യം ചെയ്തതാണു കേസുകൾ കൂട്ടിയതെന്നാണ് ആരോപണം. കേസുകള്‍ ഉയരുന്നതില്‍ അധികൃതരും ആശങ്കയിലാണ്.

Advertisment