Advertisment

അഫ്​ഗാനിസ്ഥാനിൽ കോവിഡ് വാക്സിനേഷൻ നിരോധിച്ച് താലിബാൻ, കാബൂളിലേക്ക് മുന്നേറ്റം തുടരുന്നു

New Update

കാബൂൾ; അഫ്​ഗാനിസ്ഥാനിൽ കോവിഡ് വാക്സിനേഷൻ നിരോധിച്ച് താലിബാൻ. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം നിലവില്‍ വന്നത് എന്നാണ് ഷംഷദ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടത്തെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് പ്രധാനമായും കോവിഡ് വാക്സിനെത്തുന്നത്.

Advertisment

publive-image

കഴിഞ്ഞയാഴ്ചയാണ് പാക്ത്യ പ്രവിശ്യയിൽ താലിബാന്‍ പിടിമുറുക്കിയത്. തുടര്‍ന്ന് ഇവിടുത്തെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിന്‍റെ ഒരു ഗുരുദ്വാര താലിബാന്‍ കൈയ്യേറി, അവരുടെ മത പതാക അടക്കം നീക്കം ചെയ്തു.

അതേസമയം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ മുന്നേറ്റം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഖാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാൻ പിടിച്ചടക്കി.

 

covid vaccination
Advertisment