/sathyam/media/post_attachments/jR3X8N4qSNwjf4O7DDNP.jpg)
വാഷ്ങ്ടൺ: താലിബാനുമായി തങ്ങൾ ദിവസേന ചർച്ചകൾ നടത്തുന്നുണ്ടെന്നും അവരെക്കുറിച്ച് മിഥ്യാധാരണകൾ ഇല്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ ജെയ്‌ക്ക് സള്ളിവൻ.
ഓഗസ്റ്റ് 31ന് മുൻപ് പരമാവധി ആളുകളെ അഫ്ഗാനിൽ നിന്ന് ഒഴിപ്പിക്കുക എന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ വിഷയത്തിൽ തനിക്ക് ആരേയും വിശ്വാസമില്ലെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താലിബാനെ കുറിച്ച് തങ്ങൾക്ക് യാതൊരു വിധ മുൻധാരണകളും ഇല്ലെന്ന പ്രസ്താവനയുമായി അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്.
” രാഷ്‌ട്രീയ, സുരക്ഷ ചാനലുകളിലൂടെയെല്ലാം താലിബാനുമായി ദിവസേന ചർച്ചകൾ നടത്തുന്നുണ്ട്. വിശാലമായ രീതിയിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. എന്നാൽ അവയുടെ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ല.
ഞങ്ങൾക്ക് അവരെക്കുറിച്ച് തെറ്റായ ധാരണകൾ ഒന്നുമില്ല. ഓഗസ്റ്റ് 31ന് മുൻപ് പരമാവധി അമേരിക്കൻ പൗരന്മാരെ തിരികെ എത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്’ ജെയ്‌ക്ക് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us