/sathyam/media/post_attachments/DBeDrfYmB5rCtAZa7Lxe.jpg)
വാഷിംഗ്ടൺ : താലിബാൻ ഭീകരരുമായി കൂടിക്കാഴ്ച നടത്തി യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ. താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗാനി ബറാദറുമായി സിഐഎയുടെ തലവൻ വില്ല്യം ബേൺസ് ആണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്.
തിങ്കളാഴ്ച കാബൂളിൽ വെച്ചായിരുന്നു യോഗം. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ സിഐഎ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിൽ നിന്ന് യുഎസ് പൗരന്മാരെ അടിയന്തിരമായി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അമേരിക്കയുടെ പൂർണ സൈനിക പിന്മാറ്റവും കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നാണ് വിവരം.
ഓഗസ്റ്റ് 31 നുള്ളിൽ വിദേശസൈനിക പിന്മാറ്റണം പൂർണമാകണമെന്ന് തലിബാൻ അന്ത്യശാസനം നൽകിയിരുന്നു. ഇത് നിശ്ചയിച്ച സമയത്ത് പൂർത്തിയാകുമെന്ന് ജോ ബൈഡൻ ഉറപ്പ് നൽകിയെങ്കിലും കൂടുതൽ സമയം ലഭിച്ചാൽ അതിൽ എതിർപ്പില്ലെന്നാണ് യുഎസ് നിലപാട്.
നിലവിൽ കാബൂൾ വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം യുഎസ് സൈന്യത്തിന്റെ കയ്യിലാണ്. പെന്റഗൺ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,000 ത്തോളം പേരെയാണ് അഫ്ഗാനിൽ നിന്നും രക്ഷിച്ചത്. ഇനിയും ആയിരക്കണക്കിന് ആളുകൾ അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us