ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു

New Update

publive-image

ജൊഹാനസ്ബർഗ്: കോവിഡ് വ്യാപനത്തിനു പിന്നാലെ, ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു. കാറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്.

Advertisment

ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നൽകിയ റിപ്പോർട്ട് പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വൻ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. 2 കോടി ഡോളറിന്റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്.

തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു കാറിൽ മടങ്ങുമ്പോഴാണ് ബബിതയ്ക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉന്നത തല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിയ്ക്കുന്നതായി പൊലിസ് അറിയിച്ചു.

NEWS
Advertisment